Friday, 14 August 2026
03:10:22 PM
വാഹനമിടിച്ച് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം; 16കാരൻ്റെ അവയവങ്ങൾ അഞ്ച് പേർക്ക് പുതുജീവനേകി. ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള അശ്വന്ത് എന്ന 22കാരനാണ് ഹൃദയം നൽകിയത്. കരൾ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ രോഗിക്കും നൽകും. ഒരു വൃക്ക ലിസി ആശുപത്രിയിലേയും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലേയും രോഗികൾക്കാണ് നൽകുന്നത്. കോർണിയ അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രിയിലെ ഐ ബാങ്കിലേക്കും മാറ്റി.