വോട്ടും പുതുതലമുറയും!!!

നമ്മുടെ രാജ്യം ഒരു ജനാധിപത്യ രാജ്യമാണ്. ജനാധിപത്യത്തിൻ്റെ സൗന്ദര്യമാണ് തെരഞ്ഞെടുപ്പ്. എല്ലാ ഇലക്ഷൻ പ്രചരണങ്ങളിലും നിങ്ങളുടെ വിലയേറിയ വോട്ട് രേഖപ്പെടുത്തുക എന്ന് പറഞ്ഞു കേൾക്കാറുണ്ട് അല്ലേ!!, അതുതന്നെയാണ് പരമമായ സത്യം *വിലയറിയത് ഒന്നേയുള്ളൂ അത് വോട്ട് തന്നെയാണ്.

കേരളത്തിൽ രണ്ടു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ രാഷ്ട്രീയ പാർട്ടികളും വിവിധ സ്ഥാനാർത്ഥികളും മത്സരത്തിന് ഒരുങ്ങിയ കാഴ്ച നമ്മൾ കണ്ടുകഴിഞ്ഞു. ആദ്യഘട്ട ഇലക്ഷൻ കേരളത്തിൽ ഇതിനകം നടന്നു കഴിഞ്ഞു. രണ്ടാംഘട്ടം ഡിസംബർ പതിനൊന്നാം തീയ്യതി നടക്കുന്നു.

പുതുതലമുറ സമ്മതിദാന അവകാശം വിനിയോഗിക്കാൻ ഇപ്പോൾ തന്നെ മടി കാണിക്കുന്ന കാഴ്ചയും വിരളമല്ല. കന്നി വോട്ട് ചെയ്യുക എന്നത് ജനാധിപത്യയിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക എന്നതുതന്നെയാണ്. ഇത്രയും കാലം ഇവിടെ ജനിച്ചു വളർന്ന നിങ്ങളെ കേൾക്കാൻ ഈ രാജ്യം തയ്യാറെടുക്കുന്നു എന്ന് അർത്ഥം. 

2050 ആകുമ്പോഴും പുതുതലമുറ എങ്ങനെ ചിന്തിക്കും എന്ന് ഇപ്പോൾ പറയാൻ സാധ്യമല്ല. ബാലറ്റിൽ നിന്ന് ഇലക്ട്രോണിക് മിഷനിലേക്ക് എത്തിയത് പോലെ ഇനിയും മാറ്റങ്ങൾ വരുക തന്നെ ചെയ്യും. 

ആദ്യമായി വോട്ട് ചെയ്യാൻ വരുന്നവർക്ക് ഈ നിർദ്ദേശങ്ങൾ കേൾക്കാം. 

1️⃣ തിരിച്ചറിയൽ രേഖ (ID Proof) കൊണ്ടു വരുക

EPIC (വോട്ടർ ഐഡി) ഉണ്ടെങ്കിൽ അതാണ് നല്ലത്

ഇല്ലെങ്കിൽ:

ആധാർ

പാസ്‌പോർട്ട്

ഡ്രൈവിംഗ് ലൈസൻസ്

പാൻ കാർഡ്

ബാങ്ക്/പോസ്റ്റ്‌ ഓഫീസ് പാസ്ബുക്ക് (ഫോട്ടോയോട് കൂടിയ)

Original card കൊണ്ടുവരണം.

2️⃣ നിങ്ങളുടെ പേര് വോട്ടർ ലിസ്റ്റിൽ ഉണ്ടോ എന്ന് ഉറപ്പാക്കുക.

അവിടെ എത്തിയപ്പോൾ നിങ്ങളുടെ പേര് ബൂത്ത് ലിസ്റ്റിൽ ഇടുന്നുണ്ടെന്ന് പരിശോധിക്കുക.

3️⃣ മൊബൈൽ ഫോണുകൾ, ക്യാമറ തുടങ്ങിയവ ഉപയോഗിക്കരുത്

ബൂത്തിൽ ഫോട്ടോ, വീഡിയോ എടുക്കുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.

4️⃣ പാർട്ടി ചിഹ്നം, പരസ്യം, പ്രചാരണ വസ്തുക്കൾ കൊണ്ടുവരരുത്

ക്യാപ്, ടിഷർട്ട്, സ്റ്റിക്കർ, ബാഡ്ജ് എന്നിവയും അനുവദനീയമല്ല.

5️⃣ വരി പാലിക്കുക & നിയമങ്ങൾ പിന്തുടരുക

പോലീസ്/വോട്ടിംഗ് സ്റ്റാഫ് പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക.

ബൂത്തിനുള്ളിൽ ക്രമം പാലിക്കണം.

6️⃣ ശരിയായ വിരലിൽ മഷി അടിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കുക

വോട്ട് ചെയ്ത ശേഷം ഇൻഡെൽബിള്‍ ഇൻക്ക് ശരിയായി അടിച്ചിട്ടുണ്ടെന്ന് നോക്കുക.

7️⃣ വോട്ട് രഹസ്യമാണ്മറ്റാർക്കും കാണാൻ അനുവദിക്കരുത്

EVM-ൽ ബട്ടൺ അമർത്തുമ്പോൾ രഹസ്യമായി ചെയ്യണം.

ആരും നിങ്ങളുടെ വോട്ട് ചോദിക്കാൻ അർഹരല്ല.

8️⃣ മറ്റാരുടെയും പേരിൽ വോട്ട് ചെയ്യരുത്

impersonation (fake vote) ഗുരുതര കുറ്റമാണ്.

9️⃣ സംശയം ഉണ്ടെങ്കിൽ ഉടൻ ചോദിക്കുക

നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ → Tender Vote ആവശ്യപ്പെടാം

ബൂത്ത് ഓഫീസർമാരോട് സഹായം ചോദിക്കാൻ മടിക്കേണ്ട.

🔟 EVM/VVPAT പരിശോധിക്കുക

വോട്ട് ചെയ്തതിനുശേഷം VVPAT സ്ക്രീനിൽ

കുറച്ച് നിമിഷം കാണിക്കുന്ന ചിഹ്നവും പേരും ശരിയാണോ എന്ന് ഉറപ്പാക്കുക.

ആർട്ടിക്കിളിൽ തുടക്കത്തിൽ പറഞ്ഞതുപോലെ നിങ്ങളുടെ വിലയേറിയ വോട്ട് നിങ്ങൾ തന്നെ രേഖപ്പെടുത്തുക. അതുപോലെയുള്ള മറ്റൊരു സംശയമാണ് കള്ളവോട്ട് ഉണ്ടായാൽ എന്ത് ചെയ്യണം എന്ന് പലർക്കും കൃത്യമായി അറിയില്ല. 

നിങ്ങൾ കേട്ടിട്ടുണ്ടോ ടെൻഡർ വോട്ട്, ചാലഞ്ച് വോട്ട് എന്ന് പ്രക്രിയയെക്കുറിച്ച്. അതുകൂടി പറയാം. 

ടെൻഡർ വോട്ട് (Tender Vote)

ഒരാൾ നിങ്ങളുടെ പേരിൽ ഇതിനകം വോട്ട് ചെയ്തിട്ടുണ്ട് എന്ന് പോളിംഗ് ഓഫീസർ പറയുന്നു എന്ന പക്ഷം നിങ്ങൾക്ക് നൽകുന്ന വോട്ടാണ് ടെൻഡർ വോട്ട്.

👉 എപ്പോൾ ഉപയോഗിക്കുന്നു?

നിങ്ങൾ ബൂത്തിലേക്ക് പോകുമ്പോൾ

“നിങ്ങളുടെ പേരിൽ ഇതിനകം വോട്ട് ചെയ്തു” എന്ന് അവർ പറയുന്നു

നിങ്ങൾ: “ഞാൻ വോട്ട് ചെയ്തിട്ടില്ല” എന്ന് പറയുന്നു.

👉 പിന്നെ എന്ത് സംഭവിക്കും?

നിങ്ങൾക്ക് ടെൻഡർഡ് ബാലറ്റിൽ വോട്ട് ചെയ്യാൻ അനുവദിക്കും

ഇത് EVM-ലല്ല, പേപ്പർ ബാലറ്റിൽ ആണ്

നിങ്ങളുടെ പേര്, വിവരങ്ങൾ, വിരലടയാളം എന്നിവ എഴുതണം

ഈ വോട്ട് വേർതിരിച്ച് സൂക്ഷിക്കും. സാധാരണ എണ്ണുകയില്ല

impersonation (വോട്ട് കവർച്ച) അന്വേഷണത്തിൽ തെളിവായി മാത്രമേ ഉപയോഗിക്കൂ.

ചാലഞ്ച് വോട്ട് (Challenge Vote)

ഒരു പോളിംഗ് ഏജന്റിന് ആരെങ്കിലും യഥാർത്ഥ വോട്ടർ അല്ലെന്ന് സംശയമുണ്ടായാൽ അത് ചാലഞ്ച് വോട്ട് എന്നാണ്.

👉 ആരാണ് ചാലഞ്ച് ചെയ്യുന്നത്?

സ്ഥാനാർഥിയുടെ പോളിംഗ് ഏജന്റ്

ആൾ impersonator ആണെന്ന സംശയം വന്നാൽ

👉 എന്താണ് പ്രക്രിയ?

ഏജന്റ് ₹2 ചാലഞ്ച് ഫീ നൽകി വോട്ടറെ ചോദ്യം ചെയ്യും

പ്രിസൈഡിംഗ് ഓഫീസർ വോട്ടറുടെ ഐഡി പരിശോധിക്കും

വോട്ടർ തന്റെ ഐഡി തെളിയിച്ചാൽ – സാധാരണ പോലെ EVM-ൽ വോട്ട് ചെയ്യാം

ഐഡി തെളിയിക്കാനാകില്ലെങ്കിൽ – വോട്ട് തടയുകയും, impersonation കേസായി നടപടികൾ എടുക്കുകയും ചെയ്യും. 

പലപ്പോഴും കന്നി വോട്ടർമാർക്ക് മാത്രമല്ല പലർക്കും തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർണ്ണമായും മനസ്സിലാക്കാൻ സാധിച്ചു കാണില്ല. ഓപ്പൺ വോട്ടും മറ്റ് നടപടിക്രമങ്ങളും ഒന്നും തൽക്കാലം എഴുതാൻ ആഗ്രഹിക്കുന്നില്ല. 

 ഈ കുറിപ്പ് പുതുതായി വോട്ട് രേഖപ്പെടുത്തുന്ന പൗരന്മാർക്ക് ഉള്ളതാണ്. ഒരിക്കൽ കൂടി സൂചിപ്പിക്കാം ഇനി നിങ്ങൾ കുട്ടികൾ അല്ല സമിതിദാന അവകാശമുള്ള പൗരൻ ആണ്. നിങ്ങളുടെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുക. 

✍️Shanil cheruthazham

തദ്ദേശം 2025 , www.pilathara.com

#share