കണിയേരി ബാലകൃഷ്ണ മാരാർ (KBK Marar ) അന്തരിച്ചു.

പിലാത്തറയിലെ വ്യാപാരിയും നിരവധി ക്ഷേത്രങ്ങളിലെ വാദ്യചുമതലകൾ നടത്തി വരുന്ന ചിറ്റന്നൂർ പഞ്ചവാദ്യ സംഘത്തിൻ്റെ അമരക്കാരനുമായിരുന്നു.

കെഎസ്ടിപി റോഡിൽനിന്ന് വാഹനാപകടത്തെ  തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലും, കണ്ണൂർ ബി എം എച്ച് ഹോസ്പിറ്റലിൽ നിന്ന് മംഗലാപുരത്ത് KMC ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കവെ ഇന്ന്  രാവിലെയാണ് വിടവാങ്ങിയത്.

 ഭാര്യ രമാദേവി, മക്കൾ ഹരീഷ് ബാബു ( വാദ്യകലാകാരൻ). ഹീര ( ടീച്ചർ, ചട്യോൾ സ്കൂൾ),  മരുമക്കൾ - അശ്വതി, മഞ്ജുനാഥ്. സംസകാരം നാളെ വൈകുന്നേരം ചെറുതാഴം മാരാർ സമുദായ ശ്മശാനത്തിൽ. 

NB: മൃതദ്ദേഹം പരിയാരം മെഡിക്കൽ കോളേജിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം പിലാത്തറയിലും സ്വവസതിയിലും പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്