• Friday, 14 August 2026
  • 03:49:02 PM

ചെറുകുന്നിൽ വാഹനാപകടം നാടിനെ ദുഃഖത്തിലാഴ്ത്തി ചെറുകുന്നിന്റെ കീഴ്ശാന്തി വിടപറഞ്ഞു

ചെറുകുന്ന് അന്നപൂർണ്ണശ്വരി ക്ഷേത്രം കീഴ്‌ശാന്തി ശ്രീ പത്മനാഭൻ നമ്പൂതിരി ഇന്ന് കാലത്ത് കതിരൂവെക്കുംതറ യിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.

കാങ്കോൽ ആലപ്പടമ്പ് കുത്തിപ്പാറയിലെ പാലക്കുന്നത്ത് ഇല്ലത്ത് പത്മനാഭൻ നമ്പൂതിരി (51) ആണ് മരണെപ്പട്ടത്. ഇന്ന് പുലർച്ച് 4 മണിയോടുകൂടിയാണ്

കെ എസ് ടി പി റോഡിൽ ചെറുകുന്ന് കതിരുവെക്കും തറക്ക് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.

ഉടൻ ചെറുകുന്ന് മിഷൻ ആശുപത്രിയിലേക്ക് മാറ്റി. മരണം സ്ഥിരീകരിച്ചതിന് തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. 

ഭാര്യ: ഷജിന (കുന്നമംഗലത്തില്ലം, വടകര, മക്കൾ: ശ്രീരാഗ്, ശ്രീനന്ദ (ബി.എഡ് വിദ്യാർത്ഥിനി)

#പ്രണാമം 

പിലാത്തറ ഡോട്ട് കോം
2026-06-11

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.