• Wednesday, 14 October 2026
  • 04:26:23 PM
Stories

രജിത് റാം എൻഡോവ്മെന്റ് ഹോപ്പ് പിലാത്തറയ്ക്ക്

ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ ഇടപെടലുകൾക്ക് അംഗീകാരമായി നാലാമത് രജിത് റാം എൻഡോവ്മെന്റ് ഹോപ്പ് പിലാത്തറയ്ക്ക് ലഭിച്ചു.

മാതൃഭൂമി കണ്ണൂർ എഡിഷനിൽ സബ് എഡിറ്ററായിരുന്ന രജിത് റാമിന്റെ സ്മരണയ്ക്കായി നീലേശ്വരം റെയിൽവേ ഡവലപ്മെന്റ് കലക്റ്റീവും രജിത് റാമിന്റെ കുടുംബവും ചേർന്നാണ് എൻഡോവ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്നത്.

നീലേശ്വരത്ത് നടന്ന ചടങ്ങിൽ പ്രശസ്ത ശിൽപിയും സിനിമാ സംവിധായകനുമായ രാജീവ് അഞ്ചൽ ഹോപ്പ് പിലാത്തറയ്ക്ക് വേണ്ടി എൻഡോവ്മെന്റ് സമ്മാനിച്ചു.

ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കാണ് രജിത് റാം എൻഡോവ്മെന്റ് നൽകി വരുന്നത്. ഈ വർഷത്തെ പുരസ്കാരത്തിന് ഹോപ്പ് പിലാത്തറയെ തെരഞ്ഞെടുത്തത് സ്ഥാപനത്തിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ്.

ചടങ്ങിൽ മാതൃഭൂമി നീലേശ്വരം ലേഖകൻ ശ്യാം ബാബു വെള്ളിക്കോത്ത് രജിത് റാമിനെ അനുസ്മരിച്ചു. എൻ.ആർ.ഡി.സി പ്രസിഡന്റ് പി.യു. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ഡോ. വി. സുരേശൻ എൻഡോവ്മെന്റ് ജേതാക്കളെ പരിചയപ്പെടുത്തി.

എൻ.ആർ.ഡി.സി.ക്ക് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവന ഡോ. കെ.സി.കെ. രാജ, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, സി.എം. സുരേഷ് കുമാർ എന്നിവരിൽ നിന്ന് കെ.എം. ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി.

നീലേശ്വരം പ്രസ് ഫോറം ട്രഷറർ ഡി. രാജൻ, എം. വിനീത്, ജയമോഹൻ, സി.എം. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.






പിലാത്തറ ഡോട്ട് കോം
2026-09-23

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Follow Us

Advertisement

Recent Post